യുഎസ് ഓപ്പണ്‍: ദിമിത്രോവിന് അട്ടിമറി വിജയം, ഫെഡറര്‍ പുറത്ത്

By Neha C N.04 09 2019

imran-azharന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസില്‍ നിന്നും മുന്‍ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ പുറത്ത്. 78-ാം റാങ്കിലുള്ള ബള്‍ഗേറിയയുടെ ഗ്രിഗോര്‍ ദിമിത്രോവാണ് ലോക മൂന്നാം നമ്പര്‍ താരത്തെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-3, 4-6, 6-3, 4-6, 2-6. ഇതോടെ ദിമിത്രോ സെമില്‍ പ്രവേശിച്ചു.

 

മത്സരത്തില്‍ ഫെഡറര്‍ 61 പിഴവുകള്‍ വരുത്തിയപ്പോള്‍ ദിമിത്രോയ്ക്ക് 41 പിഴവുകളാണ് ഉണ്ടായത്. ഇതിനു മുന്ന് ഏഴു തവണ ഫെഡറര്‍ ദിമിത്രോയുമായി ഏറ്റുമുട്ടിയിരുന്നു. എന്നാല്‍ ഏഴിലും വിജയം ഫെഡര്‍ക്കായിരുന്നു. ഈ മത്സരത്തിനു മുമ്പ് ഫെഡറര്‍ക്കെതിരേ കളിച്ച 18 സെറ്റുകളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമായിരുന്നു ദിമിത്രോവിന് വിജയിക്കാനായിരുന്നത്.

  

OTHER SECTIONS