ഫ്രഞ്ച് ഓപ്പണ്‍: സെമിയില്‍ നദാലും ഡെല്‍ പെട്രൊയും നേര്‍ക്കുനേര്‍

By Shyma Mohan.07 Jun, 2018

imran-azhar


    പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ കിരീടം നിലനിര്‍ത്താന്‍ റാഫേല്‍ നദാല്‍ രണ്ട് മത്സരങ്ങള്‍ക്കകലെ. ക്വാര്‍ട്ടറില്‍ പതിനൊന്നാം സീഡ് അര്‍ജന്റീനയുടെ ഡിയാഗോ ഷ്വാട്‌സ്മനെ നാല് സെറ്റ് നീണ്ട മത്സരത്തിനൊടുവില്‍ കീഴടക്കിയാണ് നദാല്‍ തന്റെ ജൈത്രയാത്ര തുടരുന്നത്. ബുധനാഴ്ച നടന്ന മത്സരം 6-4, 3-5 എന്ന സ്‌കോറില്‍ നില്‍ക്കേ മഴമൂലം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് ഇന്ന് പുനരാരംഭിച്ച മത്സരത്തിലാണ് 4-6, 6-3, 6-2, 6-2 സ്‌കോറിനാണ് ഡിയാഗോ ഷ്വാട്‌സ്മനെ തോല്‍പിച്ചത്. പതിനൊന്നാം തവണയാണ് നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ പ്രവേശിക്കുന്നത്. സെമിയില്‍ നദാല്‍ അര്‍ജന്റീനയുടെ തന്നെ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പെട്രോയെ നേരിടും. ക്വാര്‍ട്ടറില്‍ മാരിന്‍ സിലിനെ തോല്‍പിച്ചാണ് ഡെല്‍ പെട്രോയുടെ സെമി പ്രവേശം.  

OTHER SECTIONS