ഫ്രഞ്ച് ഓപ്പണ്‍: സ്ലോയേനെ വീഴ്ത്തി സിമോണ ഹാലെപ്പിന് കന്നി ഗ്രാന്റ്സ്ലാം കിരീടം

By Shyma Mohan.09 Jun, 2018

imran-azhar


    പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിത സിംഗിള്‍സ് കിരീടം റൊമേനിയന്‍ താരം സിമോണ ഹാലെപ്പിന്. ഫൈനലില്‍ അമേരിക്കയുടെ സ്ലോയേന്‍ സ്റ്റീഫന്‍സിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് കീഴടക്കിയാണ് ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ സിമോണ ഹാലെപ്പ് മുത്തമിട്ടത്. സിമോണയുടെ കന്നി ഗ്രാന്റ്സ്ലാം കിരീട നേട്ടമാണിത്. സ്‌കോര്‍: 3-6, 6-4, 6-1. തുടക്കത്തില്‍ പതറിയെങ്കിലും രണ്ടും മൂന്നും സെറ്റില്‍ മികച്ച കളി പുറത്തെടുത്താണ് പത്താം സീഡായ സ്റ്റീഫന്‍സിനെ സിമോണ വീഴ്ത്തിയത്. രണ്ട് തവണ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലും ജനുവരിയില്‍ നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണിലും ഫൈനലില്‍ എത്തിയെങ്കിലും കിരീടനേട്ടത്തിന് അര്‍ഹയാകാന്‍ കഴിഞ്ഞിരുന്നില്ല. ഗ്രാന്റ്സ്ലാം കിരീടം നേടുന്ന രണ്ടാമത്തെ റൊമേനിയന്‍ വനിതയാണ് സിമോണ. വിര്‍ജിനിയ റുസികിയായിരുന്നു ആദ്യ ഗ്രാന്റ്സ്ലാം നേടിയ റൊമേനിയന്‍ താരം.

   

OTHER SECTIONS