ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് : 6-4, 6-1 ന് കെനിനെ തറപറ്റിച്ച് സ്വിയാടെക്

By Athira Murali .10 10 2020

imran-azhar

 


പാരീസ് ; ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ ഇഗാ സ്വിയടെക് 6-4, 6-1ന് സോഫിയ കെനിനെ പരാജയപ്പെടുത്തി. 6-4, 6-1 എന്ന സ്കോറിനാണ് സ്വിയാടെക് വിജയം കൈവരിച്ചത്. ഇതോടെ , റോളണ്ട് ഗാരോസിലെ നാലാമത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ സിംഗിൾസ് ചാമ്പ്യനെന്ന ഖ്യാതിയും സ്വിയടെക്കിന് സ്വന്തം. ജൂനിയർ ഫ്രഞ്ച് ഓപ്പണിന്റെ മൂന്നാം റൌണ്ടിൽ ഏറ്റുമുട്ടിയ ശേഷമുള്ള സ്വീടെക്കിന്റെ കെനിനെതിരായ രണ്ടാമത്തെ വിജയമാണിത്. മുൻപ് 6-4, 7-5 എന്ന സ്കോറിനായിരുന്നു ജയം. 

 

കെനിനെ തോൽപ്പിക്കാൻ ഇഗാ സ്വിയടെക് എടുത്തത് ഒരു മണിക്കൂർ 25 മിനിട്ടായിരുന്നു. ഇതോടെ ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ആദ്യ പോളിഷ് കളിക്കാരിയായി സ്വിയടെക് ചരിത്രം സൃഷ്ടിച്ചു.  ഈ വിജയത്തോടെ, മോണിക്ക സെലസ് (16), അരാന്റക്സ സാഞ്ചസ് (17), സ്റ്റെഫി ഗ്രാഫ് (17) എന്നിവർക്ക് ശേഷം റോളണ്ട് ഗാരോസിൽ നടന്ന വനിതാ സിംഗിൾസിൽ ചാമ്പ്യനാകുന്ന താരമായി സ്വിയടെക്. 

 

 

 

OTHER SECTIONS