പാക് ടീമിന്റെ വിജയം പാക്കിസ്ഥാനില്‍ പോയി ആഘോഷിക്കാന്‍ ഹുറിയത്ത് നേതാവിന് ഗംഭീറിന്റെ ട്വീറ്റ്

By sruthy .19 Jun, 2017

imran-azhar


ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടിയ പാക്കിസ്ഥാന്‍ ടീമിനെ അഭിനന്ദിച്ച കാഷ്മീരിലെ ഹുറിയത്ത് നേതാവിന് ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന്റെ മറുപടി. പാക് ടീമിന്റെ വിജയം കാഷ്മീരിലല്‌ള, അങ്ങ് പാക്കിസ്ഥാനില്‍ പോയി ആഘോഷിക്കൂവെന്ന് മിതവാദി ഹുറിയത്ത് കോണ്‍ഫറന്‍സ് അധ്യക്ഷന്‍ മിര്‍വായിസ് ഉമര്‍ ഫാറൂഖിന് ഗംഭീര്‍ മറുപടി നല്‍കി.

 


പാക്കിസ്ഥാന്‍ കിരീടം ചൂടിയതിന് തൊട്ടുപിന്നാലെ അഭിനന്ദനവുമായി ഉമര്‍ ഫാറൂഖ് ട്വീറ്റ് ചെയ്തിരുന്നു. ചുറ്റിനും വെടിക്കെട്ടാണെന്നും ഈദ് നേരത്തെ എത്തിയതായി തോന്നുവെന്നുമാണ് ഫറൂഖിന്റെ ട്വീറ്റ്. മികച്ച ടീം ഈ ദിവസം സ്വന്തമാക്കി. പാക് ടീമിന് അഭിനന്ദനങ്ങളെന്നും ഫറൂഖ് കുറിച്ചിരുന്നു.

 


ഫറൂഖിന്റെ ഈ ട്വീറ്റാണ് ഗംഭീറിലെ പ്രകോപിപ്പിച്ചത്. നിങ്ങള്‍ എന്തു കൊണ്ടാണ് അതിര്‍ത്തി കടക്കാത്തത് ? നിങ്ങള്‍ക്ക് മികച്ച വെടിക്കെട്ട് (ചൈനീസ്) കാണാമായിരുന്നു. ഈദ് അവിടെ ആഘോഷിക്കൂ. ബാഗ് അടുക്കി കെട്ടാന്‍ താന്‍ സഹായിക്കാം''- ഗംഭീര്‍ ട്വീറ്റ് ചെയ്തു. നേരത്തെ ഫൈനലിലേയ്ക്ക് കടന്ന പാക്ക് ടീമിന് ആശംസകളുമായി ഉമര്‍ ഫാറൂഖ് എത്തിയിരുന്നു.

 

OTHER SECTIONS