ജര്‍മന്‍ ഫുട്ബോള്‍ ഇതിഹാസം ഉവെ സീലര്‍ അന്തരിച്ചു

By parvathyanoop.22 07 2022

imran-azhar

മ്യൂണിക്ക്: മുന്‍ ജര്‍മന്‍ ഫുട്ബോള്‍ ഇതിഹാസം ഉവെ സീലര്‍ (85) അന്തരിച്ചു. ജര്‍മനിയുടെ എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന സീലര്‍ തന്റെ ഓവര്‍ഹെഡ് കിക്കുകള്‍ കൊണ്ടും അസാധ്യ ആംഗിളുകളില്‍ നിന്ന് ഗോള്‍ നേടാനുള്ള കഴിവ് കൊണ്ടും പ്രസിദ്ധനായിരുന്നു.1966 ലെ ലോകകപ്പ് ഫൈനലിലേക്ക് പശ്ചിമ ജര്‍മ്മനിയെ നയിച്ചത് അദ്ദേഹമായിരുന്നു.സ്വന്തം നാട്ടിയ ക്ലബ്ബായ ഹാംബര്‍ഗര്‍ എസ്.വിയിലൂടെയാണ് അദ്ദേഹം പ്രശസ്തിയിലേക്കുയരുന്നത്.

 

1952 മുതല്‍ 1973 വരെ ഹാംബര്‍ഗറിനായി കളിച്ച അദ്ദേഹം ഒബെര്‍ലിഗ, ബുണ്ടസ്ലിഗ ലീഗുകളില്‍ 519 മത്സരങ്ങളില്‍ നിന്ന് 445 ഗോളുകള്‍ നേടി. ബുണ്ടസ്ലിഗയില്‍ 137 ഗോളുകളുമായി ഇന്നും ഹാംബര്‍ഗിന്റെ റെക്കോര്‍ഡ് സ്‌കോററായി അദ്ദേഹം തുടരുന്നു. ക്ലബ്ബിനായി ആകെ 587 മത്സരങ്ങളില്‍ നിന്നായി 507 ഗോളുകള്‍ നേടി.ഉവെ സീലര്‍ തന്റെ വിടവാങ്ങല്‍ മത്സരത്തിനിടെ പശ്ചിമ ജര്‍മനിക്കായി 72 മത്സരങ്ങളില്‍ നിന്ന് 43 ഗോളുകള്‍ നേടിയ അദ്ദേഹം 16 വര്‍ഷക്കാലം രാജ്യത്തിനായി കളിച്ചു. 1960, 1964, 1970 വര്‍ഷങ്ങളില്‍ മികച്ച ജര്‍മന്‍ ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ടു.

 

 

OTHER SECTIONS