ഫിഫ ലോകകപ്പിന്റെ പരിശീലന ക്യാമ്പിനായി ജര്‍മന്‍ ടീം ഒമാനിലെത്തും

By parvathyanoop.21 09 2022

imran-azhar

 

 


ഖത്തര്‍ :  ഫിഫ ലോകകപ്പിന്റെ മുന്നൊരുക്ക ക്യാമ്പിനായി ജര്‍മന്‍ ടീം ഉടന്‍ ഒമാനിലെത്തും. നംവബര്‍ 14 മുതല്‍ 18വരെ ബൗശര്‍ സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ് കോംപ്ലക്സിലായിരിക്കും കോച്ച് ഹന്‍സി ഫ്‌ളിക്കിന്റെ നേതൃത്വത്തില്‍ ജര്‍മന്‍ ടീം പരിശീലനം നടത്തുക.

 

ഇത് സംബന്ധിച്ച് ഒമാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് സലീം ബിന്‍ സഈദ് അല്‍ വഹൈബി ജര്‍മ്മന്‍ ഫുട്ബാള്‍ അധികൃതരുമായി ധാരണയിലെത്തിയതായി ഒമാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. ഒമാന്‍ സാംസ്‌കാരിക-കായിക-യുവജന മന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് ജര്‍മനിയുമായി ധാരണയിലെത്തിയിരിക്കുന്നത്. ഒമാന്‍ ദേശീയ ടീമുമായി സൗഹൃദ മത്സരവും നടത്തും.

 

OTHER SECTIONS