ക്രിക്കറ്റിനെ പഴയ പ്രതാപത്തിലേക്കു തിരികെ കൊണ്ടുവരാന്‍ ഗാംഗുലിക്കേ സാധിക്കൂ; ഗ്രെയിം സ്മിത്ത്

By online desk .22 05 2020

imran-azhar

 

 

കോവിഡിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റായി സൗരവ് ഗാംഗുലിയെ നിയമിക്കണമെന്ന ആവശ്യവുമായി ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകനും ഗ്രെയിം സ്മിത്ത് രംഗത്ത്. കോവിഡ്-19 മഹാമാരിയെത്തുടര്‍ന്നു പ്രതിസന്ധിയിലായ ക്രിക്കറ്റിനെ പഴയ പ്രതാപത്തിലേക്കു തിരികെ കൊണ്ടുവരാന്‍ ഐസിസിയുടെ തലപ്പത്ത് ഏറ്റവും ഉചിതനായ വ്യക്തി തന്നെ വരേണ്ടത് വളരെ പ്രധാനമാണ്. ആധുനിക ക്രിക്കറ്റിനെക്കുറിച്ചു നല്ല ബോധ്യമുള്ള, അതോടൊപ്പം നേതൃപാടവവുമുള്ള ഒരാള്‍ തന്നെ ഐസിസിയുടെ തലപ്പത്ത് വരണം. ഗാംഗുലിക്ക് അത് സാധിക്കും. ക്രിക്കറ്റെന്ന ഗെയിമിനും ഇത് ഏറെ ഗുണം ചെയ്യും.അദ്ദേഹത്തിന് കളിയെ മനസിലാക്കാന്‍ പറ്റും', സ്മിത്ത് പറഞ്ഞു.

നേരത്തെ ഇംഗ്ലണ്ടിന്റെ മുന്‍ താരം ഡേവിഡ് ഗവറും ഗാംഗുലി ഐസിസി ഭരണരംഗത്തേക്കു വരണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. നിലവില്‍ ഇന്ത്യയുടെ തന്നെ ശശാങ്ക് മനോഹറാണ് ഐസിസി ചെയര്‍മാന്‍.മെയ് അവസാനത്തോടെ അദ്ദേഹത്തിന്റെ കരാര്‍ അവസാനിക്കും.

OTHER SECTIONS