താരമായി ഇന്ത്യയുടെ ഹാര്‍ദ്ദിക് പാണ്ഡ്യ

By Anju N P.13 Aug, 2017

imran-azhar

 

പല്ലേക്കലെ: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ഒമ്പത് വിക്കറ്റിന് 473 എന്ന നിലയിലാണ് ഇന്ത്യയുള്ളത് . രണ്ടാം ദിനത്തില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മികച്ച ബാറ്റിംഗാണ് ഇന്ത്യയ്ക്ക് സ്‌കോര്‍ സമ്മാനിച്ചത്.

 

86 പന്തില്‍ നിന്നായിരുന്നു പാണ്ഡ്യ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കിയത്. എട്ടാം നമ്പര്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണ് പാണ്ഡ്യ സ്വന്തമാക്കിയത്. ഒപ്പം ഒറ്റ സെഷനില്‍ തന്നെ സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയിലും പാണ്ഡ്യ കടന്നു. ആദ്യ 50 തികയ്ക്കാന്‍ 61 പന്തുകള്‍ ചെലവഴിച്ച പാണ്ഡ്യ അടുത്ത അര്‍ദ്ധ ശതകം തികച്ചത് വെറും 25 പന്തുകളിലാണ്.

 


സെഞ്ച്വറി നേടിയ പാണ്ഡ്യ മാസ്മരിക ബാറ്റിംഗാണ് കാഴ്ചവെച്ചത്. ലങ്കന്‍ താരത്തിന്റെ ഒരു ഓവറില്‍ 26 റണ്‍സാണ് പാണ്ഡ്യ അടിച്ചെടുത്തത്.

OTHER SECTIONS