ബെല്‍ജിയത്തിനെതിരെ ത്രസിപ്പിക്കുന്ന ജയം; ലോക ഹോക്കി ലീഗില്‍ ഇന്ത്യ സെമിയില്‍

By Shyma Mohan.06 Dec, 2017

imran-azhar


    ഭൂവനേശ്വര്‍: ലോക ഹോക്കി ലീഗില്‍ ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തുള്ള ബെല്‍ജിയത്തെ ക്വാര്‍ട്ടറില്‍ അട്ടിമറിച്ച് ഇന്ത്യ സെമിയില്‍. ആവേശകരമായ മത്സരത്തിനൊടുവില്‍ സഡന്‍ ഡെത്തിലൂടെയാണ് ഇന്ത്യ ബെല്‍ജിയത്തിന് മേല്‍ വിജയക്കൊടി പറത്തിയത്. മുഴുവന്‍ സമയത്ത് ഇരുടീമുകളും 3-3ന് സമനില പാലിച്ച മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടെങ്കിലും അവിടെയും ഇരുടീമുകളും 2-2ന് സമനില പാലിച്ചതോടെയാണ് മത്സരം ഡസന്‍ ഡെത്തിലേക്ക് നീണ്ടത്. എന്നാല്‍ സഡന്‍ ഡെത്തില്‍ ഒളിംപിക് വെള്ളി മെഡല്‍ ജേതാക്കളായ ബെല്‍ജിയത്തെ 1-0ന് തറപറ്റിച്ച് ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. റാങ്കിംഗില്‍ ആറാം സ്ഥാനത്തുള്ള ഇന്ത്യ ലോക ഹോക്കി ലീഗില്‍ പൂള്‍ സ്റ്റേജില്‍ മോശം പ്രകടനമായിരുന്നു കാഴ്ചവെച്ചത്. എന്നാല്‍ ക്വാര്‍ട്ടറില്‍ തീ പാറുന്ന പോരാട്ടത്തിനൊടുവിലായിരുന്നു ബെല്‍ജിയത്തെ കീഴ്‌പ്പെടുത്തിയത്. ലോക ഹോക്കി ലീഗില്‍ ഇന്ത്യയുടെ രണ്ടാം സെമി ഫൈനല്‍ പ്രവേശനമാണിത്.  

OTHER SECTIONS