ഹോക്കി വേള്‍ഡ് ലീഗ്: ജര്‍മ്മനിയെ തോല്‍പിച്ച് ഇന്ത്യക്ക് വെങ്കലം

By Shyma Mohan.10 Dec, 2017

imran-azhar


    ഭുവനേശ്വര്‍: ഹോക്കി വേള്‍ഡ് ലീഗ് ഫൈനലില്‍ ജര്‍മ്മനിയെ 2-1ന് തകര്‍ത്ത് ഇന്ത്യക്ക് വെങ്കലം. എസ്.വി സുനില്‍, ഹര്‍മന്‍പ്രീത് സിംഗ് എന്നിവരാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. സുനില്‍ കളിയുടെ ആദ്യ പകുതിയില്‍ 20ാം മിനിറ്റില്‍ ഗോള്‍ നേടി ഇന്ത്യക്ക് മുന്‍തൂക്കം നല്‍കിയെങ്കിലും രണ്ടാം പകുതിയില്‍ ജര്‍മ്മനിയുടെ മാര്‍ക് അപെല്‍ 36ാം മിനിറ്റില്‍ തിരിച്ചടിച്ച് സമനില പിടിച്ചു. സമനിലയിലേക്ക് നീങ്ങിയ മത്സരം അവസാനിക്കാന്‍ 6 മിനിറ്റ് ബാക്കിയിരിക്കേ 54ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് ഇന്ത്യക്കായി ഗോള്‍ നേടി വിജയം ഉറപ്പാക്കി. ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം വെങ്കല മെഡല്‍ നേട്ടമാണിത്.

OTHER SECTIONS