ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിംഗ് സീനിയര്‍ ഗുരുതരാവസ്ഥയില്‍

By online desk.13 05 2020

imran-azhar

 

 

മൊഹാലിഃ മുന്‍ ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവും ഹോക്കി ഇതിഹാസവുമായ ബല്‍ബീര്‍ സിംഗ് സീനിയര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. ശ്വാസകോശ സംബന്ധിയായ ന്യുമോണിയ തുടര്‍ന്ന് ബുധനാഴ്ചയാണ് അദ്ദേഹത്തെ മൊഹാലിയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 95 കാരനായ ബല്‍ബീര്‍ സിംഗ് ഇപ്പോള്‍ വെന്റിലേറ്റര്‍ പിന്തുണയിലാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

1948, 1952, 1956 വര്‍ഷങ്ങളില്‍ ഒളിമ്പിക്‌സ് സ്വര്‍ണം നേടിയ ഇന്ത്യന്‍ സംഘത്തിന്റെ ഭാഗമായിരുന്നു ബല്‍ബീര്‍ സിംഗ് സീനിയര്‍.1956ല്‍ മെല്‍ബണ്‍ ഗെയിംസില്‍ സ്വര്‍ണം നേടിയപ്പോള്‍ ഇന്ത്യന്‍ ടീമിനെ നയിച്ചതും ബല്‍ബീര്‍ സിംഗായിരുന്നു.കഴിഞ്ഞ വര്‍ഷം ശ്വാസകോശ സംബന്ധിയായ ന്യുമോണിയ ബാധിച്ച് ബല്‍ബീര്‍ സിംഗ് 100 ദിവസത്തിലധികം ആശുപത്രിയില്‍ ചെലവഴിച്ചിരുന്നു.

 

OTHER SECTIONS