ഹോക്കി ഇതിഹാസം ബൽബീർ സിംഗിന്റെ ആരോഗ്യനില അതീവ ഗുരുതരം

By online desk .15 05 2020

imran-azharമൊഹാലി: ഹോക്കി ഇതിഹാസം ബൽബീർ സിംഗിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രി വെന്റിലേറ്ററിൽ കഴിയുന്ന തൊണ്ണൂറ്റിയാറ് കാരനായ ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസം രാത്രിയിൽ രണ്ട് ഹൃദയാഘതം കൂടി ഉണ്ടായി . ചൊവ്വാഴ്ച രാവിലെയും ഹൃദയസ്തംഭനത്തിന് വിധേയനായിരുന്നു, അതിനുശേഷം വെന്റിലേറ്ററിന്റെ സഹായത്തോടെ ആണ് ഹോസ്പിറ്റലിൽ തുടരുന്നത്.


ട്രിപ്പിൾ ഒളിമ്പിക് മെഡൽ ജേതാവ്ആണ് ഇദ്ദേഹം1952 ലെ ഹെൽ ഒളിംപിക്‌സിലെ ടീമിന്റെ ഉപനായകനും 1956 മെല്‍ബണ്‍ ഒളിംപിക്‌സിലെ നായകനുമായിരുന്നു ബല്‍ബീര്‍ സിങ്. 1975ലെ ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ മാനേജരായിരുന്നു.


മകള്‍ സുഷ്ബിറിനും കൊച്ചുമകന്‍ കബീറിനെുമൊപ്പം ചാണ്ഡീഗഢില്‍ താമസിച്ചുവരികയായിരുന്നു ബല്‍ബീര്‍ സിങ്. 108 ദിവസമായി ചികിത്സയിലാണ്.

OTHER SECTIONS