ബില്ല്യാര്‍ഡ്‌സ്; ഇരുപത്തിരണ്ടാം ലോക കിരീടം സ്വന്തമാക്കി പങ്കജ് അദ്വാനി

By mathew.15 09 2019

imran-azhar

 

ന്യൂഡല്‍ഹി: ബില്ല്യാര്‍ഡ്സില്‍ തന്റെ ഇരുപത്തിരണ്ടാം ലോക കിരീടം സ്വന്തമാക്കി ഇന്ത്യയുടെ പങ്കജ് അദ്വാനി. ഐ.ബി.എസ്.എഫ് ബില്ല്യാര്‍ഡ്സ് ചാമ്പ്യന്‍ഷിപ്പിന്റെ 150-അപ് ഫോര്‍മാറ്റിലാണ് അദ്വാനി ഈ നേട്ടം കൈവരിച്ചത്. ഈ വിഭാഗത്തിലെ് അദ്വാനിയുടെ തുടര്‍ച്ചയായ നാലാം കിരീടമാണ് ഇത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ സ്വന്തമാക്കുന്ന അഞ്ചാം കിരീടവും.

 

കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റായ നാ ത്വായ് ഊവിനെയാണ് ഇത്തവണയും ഫൈനലില്‍ അദ്വാനി മറികടന്നത്. 6-2 എന്ന സ്‌കോറില്‍ ഏതാണ്ട് ഏകപക്ഷീയമായി തന്നെയായിരുന്നു അദ്വാനിയുടെ വിജയം. 3-0 എന്ന സ്‌കോറില്‍ പകുതി സമയത്ത് തന്നെ മുന്നിലായിരുന്നു അദ്വാനി.

 

OTHER SECTIONS