അണ്ടർ 19 ലോകകപ്പ്: ലങ്കക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം

By Sooraj Surendran .20 01 2020

imran-azhar

 

 

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. 90 റൺസിനാണ് ലങ്കയെ ഇന്ത്യ മുട്ടുകുത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാൻ നിർബന്ധിതനായി ഇന്ത്യ 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 297 റൺസാണ് നേടിയത്. ജയ്‌സ്വാൾ (59), പ്രിയം ഗാർഗ് (56), ധ്രുവ് ജുറൽ (52), എന്നിവരുടെ അർധസെഞ്ചുറി പ്രകടനങ്ങളാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. വിജയലക്ഷ്യം പിന്തുടർന്ന ലങ്ക 45.2 ഓവറിൽ 207 റൺസിന് പുറത്താകുകയായിരുന്നു. 50 റൺസെടുത്ത നിപുൻ ധനഞ്ജയയും, 49 റൺസെടുത്ത രവിന്ദു രസാന്തയുമാണ് ലങ്കയ്ക്കായി അല്പമെങ്കിലും പൊരുതിയത്. ബൗളിങ്ങിൽ ഇന്ത്യക്കായി ആകാശ് സിംഗ്, സിദ്ധേഷ് വീർ, രവി ബിഷ്ണോയ് എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി. 21ന് ജപ്പാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

 

OTHER SECTIONS