വനിത ലോകകപ്പ്: ന്യൂസിലാന്റിനെ നിലംപരിശാക്കി ഇന്ത്യ സെമിയില്‍

By Shyma Mohan.15 Jul, 2017

imran-azhar


    ഡെബ്രി: നിര്‍ണ്ണായക മത്സരത്തില്‍ ന്യൂസിലാന്റിനെ തൂത്തുവാരി ഇന്ത്യ സെമിയില്‍. ഇന്ത്യ ഉയര്‍ത്തിയ 266 റണ്‍സ് പിന്തുടര്‍ന്ന കീവിസ് 25.3 ഓവറില്‍ 79 റണ്‍സിന് തകര്‍ന്നടിഞ്ഞു. 186 റണ്‍സിന്റെ പടുകൂറ്റന്‍ ജയത്തോടെ ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. വേദ കൃഷ്ണമൂര്‍ത്തിയുടെ വെടിക്കെട്ട് ബാറ്റിംഗും ക്യാപ്റ്റന്‍ മിതാലി രാജിന്റെ സെഞ്ചുറിയുമാണ് ഇന്ത്യക്ക് വന്‍ സ്‌കോര്‍ സംഭാവന ചെയ്തത്. ഹര്‍മീത് കൗര്‍ അര്‍ദ്ധ സെഞ്ചുറി നേടി മികച്ച പിന്തുണ നല്‍കി. അവസാന ഓവറുകളില്‍ വേദ നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യക്ക് കരുത്തേറിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റിന് രാജേശ്വരി ഗായക്‌വാദിന്റെ ബൗളിംഗിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 7 ഓവറില്‍ 15 റണ്‍സ് വഴങ്ങി രാജേശ്വരി വീഴ്ത്തിയ അഞ്ചു വിക്കറ്റുകളാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. 26 റണ്‍സ് നേടിയ സാറ്റര്‍ത്‌വെയ്റ്റാണ് ന്യൂസിലാന്റിന്റെ ടോപ് സ്‌കോറര്‍. കേയ്റ്റി മാര്‍ട്ടിന്‍, അമേലിയ കെര്‍ എന്നിവര്‍ 12 റണ്‍സ് വീതം നേടി. ടീമിലെ മറ്റാര്‍ക്കും രണ്ടക്കം നേടാനായില്ല.

OTHER SECTIONS