വിവിധ നിയമങ്ങളുമാമായി ഐസിസി ; ഒക്ടോബര്‍ 1 മുതല്‍ പ്രാബല്ല്യത്തില്‍

By parvathyanoop.22 09 2022

imran-azhar

 

 

ദുബായ്:  ക്രിക്കറ്റ് നിയമങ്ങളില്‍ അഴിച്ചു പണിയുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ഒക്ടോബര്‍ 1 മുതലാണ് പരിഷ്‌കാരങ്ങള്‍ കളിക്കളത്തില്‍ നടപ്പിലാകുന്നത്. ബിസിസിഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ചീഫ് എക്സിക്യൂട്ടിവ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിഷ്‌കാരങ്ങള്‍.

 

പന്തിന്റെ മിനുസം വര്‍ദ്ധിപ്പിക്കുന്നതിനായി ഉമിനീര്‍ പുരട്ടുന്ന പേസ് ബൗളര്‍മാരുടെ രീതി ഇനി അനുവദിക്കില്ലെന്ന് ഐസിസി വ്യക്തമാക്കി. ബൗളിംഗ് പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് നോണ്‍ സ്ട്രൈക്കര്‍ ക്രീസ് വിട്ടിറങ്ങിയാല്‍ ബൗളര്‍ക്ക് റണ്‍ ഔട്ട് ആക്കാം. ഇതിനെ അണ്‍ഫെയര്‍ പ്ലേ പരിധിയില്‍ നിന്നും ഒഴിവാക്കി.ട്വന്റി 20 മത്സരങ്ങളില്‍ കുറഞ്ഞ ഓവര്‍ നിരക്കിനുള്ള ശിക്ഷ ഉടനടി നല്‍കാനും തീരുമാനമായി.

 

ഓവര്‍ നിരക്ക് കുറവാണെങ്കില്‍ മത്സരത്തിലെ ശേഷിക്കുന്ന ഓവറുകളില്‍, ഔട്ടര്‍ സര്‍ക്കിളില്‍ നിന്നും ഒരു ഫീല്‍ഡറെ നിര്‍ബന്ധിതമായും ഇന്നര്‍ സര്‍ക്കിളില്‍ നിയോഗിക്കും. 2023 പുരുഷ ലോകകപ്പ് സൂപ്പര്‍ ലീഗ് ഘട്ടത്തിന് ശേഷം, ഏകദിനത്തിലും ഈ ചട്ടം ബാധകമാക്കും.

 

ഒരു ബാറ്റര്‍ ക്യാച്ചിലൂടെ പുറത്തായാല്‍, ഇനി മുതല്‍ പുതിയതായി വരുന്ന ബാറ്റര്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ കളിക്കണം. ബാറ്റര്‍ ക്രോസ് ചെയ്തോ ഇല്ലയോ എന്നത് പ്രസക്തമല്ല. കഴിഞ്ഞ ഐപിഎല്ലില്‍ ഈ പരിഷ്‌കാരം പരീക്ഷിച്ച് വിജയിച്ചിരുന്നു.

 

 

 

OTHER SECTIONS