ഇന്ത്യക്ക് ജയിക്കാൻ 166റൺസ്; രാഹുലിനും,പന്തിനും സെഞ്ചുറി: 298-5 (75)LIVE

By Sooraj Surendran.11 Sep, 2018

imran-azhar

 

 

ലണ്ടൻ: ഇന്ത്യയും ഇംഗ്ലണ്ടുമായി നടക്കുന്ന അഞ്ചാം ടെസ്റ്റ് മത്സരം അത്യന്തം ആവേശകരമായി തുടരുന്നു. ജയത്തിനായി ഇന്ത്യക്ക് ഇനി 166റൺസ് നേടേണ്ടതുണ്ട്. 5 വിക്കറ്റുകൾ നഷ്ടപ്പെടുത്തിയ ഇന്ത്യ ജയത്തിനായി 166റൺസിന് അകലെയാണ്. ധവാന്റെയും,പൂജാരയുടെയും,കോലിയുടെയും,വിഹരിയുടെയും പ്രകടനം ഇന്ത്യക്ക് തിരിച്ചടിയായെങ്കിലും സെഞ്ചുറി തികച്ച് 142 റൺസ് നേടിയ രാഹുലും 101 റൺസ് നേടിയ ഋഷഭ് പന്തും വിജയത്തിനായി പൊരുതുകയാണ്. ഇംഗ്ലണ്ടിനുവേണ്ടി ആൻഡേഴ്സൺ 2 വിക്കറ്റുകൾ നേടിയപ്പോൾ ബ്രോഡും മൊയീൻ അലിയും,സ്റ്റോക്‌സും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.