പോപ്പ് ഗായിക ഷക്കീറയുമായി ഡേറ്റിംഗില്‍: രൂക്ഷ പ്രതികരണവുമായി കസിലസ്

By Shyma Mohan.01 10 2022

imran-azhar

 


മഡ്രിഡ്: പോപ്പ് ഗായിക ഷക്കീറയുമായി ഡേറ്റിംഗിലാണെന്ന അഭ്യൂഹങ്ങള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി മുന്‍ സ്പാനിഷ് ഫുട്‌ബോള്‍ താരം ഇകര്‍ കസിലസ്. അവിശ്വസനീയം, അവിശ്വസനീയം എന്നാണ് കസിലസ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

 

ബാര്‍സിലോണന്‍ താരം ജെറാദ് പിക്കേയുമായുള്ള ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെയാണ് കസിലസുമായി ഷക്കീറ അടുപ്പത്തിലായതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നാണ് സ്പാനിഷ് ഫുട്‌ബോള്‍ താരത്തിന്റെ നിലപാട്. ഷക്കീറയും കസിലസും ഇന്‍സ്റ്റാഗ്രാമില്‍ പരസ്പരം ഫോളോ ചെയ്തതാണ് ഇരുവരും തമ്മില്‍ ഡേറ്റിംഗിലാണെന്ന അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചത്.

 

2008, 2012 യൂറോകപ്പ് നേട്ടത്തിലും 2010 ലോകകപ്പ് നേട്ടത്തിലും ഉള്‍പ്പെട്ട സ്പാനിഷ് ടീമിലെ അംഗങ്ങളാണ് പിക്കേയും കസിലസും. 2010 ലോകകപ്പിലെ പ്രശസ്തമായ വക്കാ, വക്കാ എന്ന ഗാനത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഷക്കീറയും പിക്കേയും പരിചയത്തിലാകുന്നത്. 12 വര്‍ഷം ഒരുമിച്ച ജീവിച്ച ഇരുവരും പരിയികയാണെന്ന് അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ഇരുവരുടെയും മക്കളായ മിലനും സാഷയും ഷക്കീറയ്‌ക്കൊപ്പമാണ്.

OTHER SECTIONS