ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സര; അക്ഷയ കേന്ദ്രങ്ങളിലും ടിക്കറ്റ് എടുക്കാം

By parvathyanoop.22 09 2022

imran-azhar

 

 

തിരുവനന്തപുരം:   ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരത്തിനുള്ള 13,567 ടിക്കറ്റുകള്‍ വിറ്റഴിച്ചു. കാര്യവട്ടത്തു നടക്കുന്ന ക്രിക്കറ്റ് കളിയുടെ ടിക്കറ്റുകളുടെ വില്‍പ്പനയാണ് നടന്നു വരുന്നത്. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇളവ് ലഭിക്കാന്‍ അതത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കൂ.

 

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആവശ്യമുള്ള കണ്‍സഷന്‍ ടിക്കറ്റുകള്‍ കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് നേരത്തെ ബുക്ക് ചെയ്യണം. പവിലിയന് 2,750 രൂപയും കെസിഎ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന് ഭക്ഷണമടക്കം 6,000 രൂപയുമാണ് നിരക്ക്.അപ്പര്‍ ടയര്‍ ടിക്കറ്റ് നിരക്ക് 1,500 രൂപയാണ് .

 

ഇതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം ഇളവോടെ 750 രൂപയ്ക്ക് ടിക്കറ്റുകള്‍ ലഭിക്കും.തിങ്കളാഴ്ച രാത്രി മുതലാണ് www.paytminsider.com വഴി ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. ടിക്കറ്റുകള്‍ വാങ്ങുന്നതിലോ നിരക്കുകളോ സംബന്ധിച്ച സംശയങ്ങള്‍ക്ക് [email protected] മെയില്‍ ഐഡിയില്‍ ബന്ധപ്പെടാവുന്നതാണ്. നേരിട്ട് ടിക്കറ്റുകള്‍ എടുക്കാന്‍ സാധിക്കാത്തവര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ടിക്കറ്റ് എടുക്കാവുന്നതാണ്.

 

 

 

OTHER SECTIONS