അണ്ടർ 19 ലോകകപ്പ്: ഫൈനലിൽ കാലിടറി ഇന്ത്യ, പൊരുതുന്നു; BANU19 97/5 (22.0) ലൈവ്

By Sooraj Surendran .09 02 2020

imran-azhar

 

 

പൊച്ചഫ്ട്രൂം: അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 47.2 ഓവറിൽ 177 റൺസിന് പുറത്താകുകയായിരുന്നു. 121 പന്തിൽ 8 ബൗണ്ടറിയും 1 സിക്സറുമടക്കം 88 റൺസ് നേടിയ യശസ്വി ജെയ്‌സ്വാളിന്റെ മികച്ച ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയുടെ സ്‌കോർ 177 റൺസിൽ എത്തിച്ചത്. 65 പന്തില്‍ 38 റണ്‍സ് നേടിയ തിലക് വര്‍മ ചെറുത്ത് നിൽപ്പിന് ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. പിന്നീട് ഇന്ത്യയുടെ കൂട്ടത്തകർച്ചയ്ക്കാണ് ആരാധകർ സാക്ഷ്യം വഹിച്ചത്. ബൗളിങ്ങിൽ ബംഗ്ലാദേശിനായി അവിഷേക് ദാസ് 3 വിക്കറ്റും, ഷോറിഫുൾ ഇസ്ലാം, തൻസിം ഹസൻ ഷാകിബ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 22 ഓവറുകൾ പിന്നിടുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 97 റൺസ് എന്ന നിലയിലാണ്. തന്‍സീദ് ഹസന്‍ (17), മഹ്മൂദുല്‍ ഹസന്‍ ജോയ്(8), തൗഹീദ് ഹൃദോയ് (0), ഷഹദത്ത് ഹുസൈന്‍ (1) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

 

OTHER SECTIONS