കോഹ്‌ലിക്ക് സെഞ്ചുറി: ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍

By Shyma Mohan.20 Aug, 2018

imran-azhar

 

    നോട്ടിംഗ്ഹാം: മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ഇന്ത്യ ശക്തമായ നിലയില്‍. ആദ്യ ഇന്നിംഗ്‌സില്‍ 329 റണ്‍സിന് ഓള്‍ ഔട്ടായ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സിലെ മൂന്നാം സെഷന്‍ പുരോഗമിക്കുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ സെഞ്ചുറി മികവില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സ് എന്ന നിലയിലാണ്. രണ്ട് ദിനം ബാക്കിയിരിക്കേ 6 വിക്കറ്റുകള്‍ ശേഷിക്കേ 450 റണ്‍സിന്റെ ലീഡുമായി ശക്തമായ നിലയിലാണ് ഇന്ത്യ. ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനെ 161 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാക്കിയിരുന്നു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 18 റണ്‍സുമായി അജിങ്ക്യ രഹാനെയും പൂജ്യം റണ്‍സുമായി ഹാര്‍ദിക് പാണ്ഡ്യയുമാണ് ക്രീസില്‍. ആദ്യ ഇന്നിംഗ്‌സില്‍ 3 റണ്‍സിന് നഷ്ടമായ സെഞ്ചുറി രണ്ടാം ഇന്നിംഗ്‌സില്‍ പൂര്‍ത്തിയാക്കിയാണ് കോഹ്‌ലി പവലിയനിലെത്തിയത്. 72 റണ്‍സുമായി ചേതേശ്വര്‍ പൂജാര കോഹ്‌ലിക്ക് മികച്ച പിന്തുണ നല്‍കി 44 റണ്‍സെടുത്ത ശിഖര്‍ ധവാനും 36 റണ്‍സെടുത്ത ലോകേഷ് രാഹുലും 103 റണ്‍സെടുത്ത കോഹ്‌ലിയുമാണ് പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍. ഒരു റണ്ണെടുത്ത് ഋഷഭ് പന്ത് ആന്‍ഡേഴ്‌സന്റെ പന്തില്‍ പുറത്തായി.

OTHER SECTIONS