By Anju N P.15 11 2018
ലോകകപ്പ് പ്രതീക്ഷയില്‍ ഇന്ത്യ ഇന്ന് സെമിഫൈനല്‍ യോഗ്യത മത്സരം കളിക്കും. അയര്‍ലന്‍ഡിനെതിരെ രാത്രി 8.30നാണ് കളി.
ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം ഇന്ത്യ കാഴ്ചവച്ചിരുന്നു. ചിരവൈരികളായ പാക്കിസ്ഥാനെതിരെ ഉള്‍പ്പെടെ ആദ്യ രണ്ടു മല്‍സരങ്ങളില്‍ ഇന്ത്യയുടെ വിജയം തികച്ചും ആധികാരികമാണ്.ന്യൂസീലന്‍ഡിനെതിരെ തീപ്പൊരി സെഞ്ചുറിയുമായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ മികച്ച ഫോമിലാണ്.
ട്വന്റി 20 രാജ്യാന്തര മല്‍സരത്തിലെ ഒരു ഇന്ത്യക്കാരിയുടെ ആദ്യ സെഞ്ചുറിയാണ് ഹര്മന് ന്യൂസീലന്‍ഡിനെതിരെ നേടിയത്. ഇതേ ഫോം തുടര്‍ന്നാല്‍ ഇന്ത്യയ്ക്ക് അനായാസമായി സെമിയില്‍ കയറാനാകുമെന്നാണ് വിലയിരുത്തല്‍.