ഓസ്‌ത്രേലിയയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 ഇന്ന് : ഇരു ടീമുകള്‍ക്കും നിര്‍ണ്ണായകം

By sruthy sajeev .13 Oct, 2017

imran-azhar


ഹൈദരാബാദ്: ഓസ്‌ത്രേലിയയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 മത്സരം ഇന്ന് വൈകിട്ട് ഹൈദരാബാദില്‍. പരമ്പരയില്‍ ഓരോ മത്സരം വീതം ജയിച്ച് സമനിലയില്‍ തുടരുകയാണ് ഇരുടീമുകളും.  ഇന്നത്തെ മത്സരം ജയിച്ച് ഏകദിന ക്രിക്കറ്റിനു പുറകെ ട്വന്റി 20 യും സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.

 

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിനുശേഷം നാട്ടിലും മറുനാട്ടിലും പരമ്പരകള്‍ തൂത്തുവാരിയ ടീമിന് ഓസീസിനെതിരായ ട്വന്റിി -20 പരമ്പരകൂടി നേടാന്‍ ഇന്നു വിജയിച്ചേതീരൂ. ഓസ്‌ത്രേലിയയ്‌ക്കെതിരായ ആദ്യ ട്വന്റി-20യില്‍ മഴനിയമത്തിന്റെ ആനുകൂല്യത്തില്‍ ജയിച്ച ഇന്ത്യയെ രണ്ടാം മല്‍സരത്തില്‍ എട്ടു വിക്കറ്റിനു തകര്‍ത്തെറിഞ്ഞ ഓസീസ് ടീമിനാണ് ആത്മവിശ്വാസം കൂടുതല്‍. ഹൈദരാബാദില്‍ ഇന്നു വൈകിട്ട് ഏഴുമുതലാണു
മൂന്നാം ട്വന്റി 20. എന്നാല്‍ മഴ ഇത്തവണയും കളിയില്‍ വില്ലനായെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

loading...