അണ്ടര്‍ 20 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് മിക്‌സഡ് റിലേയില്‍ ഇന്ത്യയ്ക്ക് വെങ്കലം

By RK.18 08 2021

imran-azhar

 

ന്യൂഡല്‍ഹി: അണ്ടര്‍ 20 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മിക്‌സഡ് റിലേയില്‍ ഇന്ത്യയ്ക്ക് വെങ്കലം. മൂന്ന് മിനിറ്റ് 2057 സെക്കന്‍ഡിലാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. നൈജീരിയ ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടി. മൂന്ന് മിനിറ്റ് 19.70 സെക്കന്‍ഡിലാണ് നൈജീരിയയുടെ നേട്ടം. പോളണ്ടിനാണ് വെള്ളി.

 

ഇന്ത്യയുടെ ഭാരത് ശ്രീധര്‍, പ്രിയാ മോഹന്‍, സമ്മി, കപില്‍ എന്നിവരാണ് വെങ്കലം നേടിയത്. അണ്ടര്‍ 20 ലോക ചാമ്പ്യന്‍ഷിപ്പിലെ അത്‌ലെറ്റിക്‌സില്‍ ഇന്ത്യ നേടുന്ന അഞ്ചാം മെഡലാണിത്.

 

2018 ല്‍ ഹിമാ ദാസ് 400 മീറ്റര്‍ ഇനത്തില്‍ സ്വര്‍ണം നേടിയതിന് ശേഷം ട്രാക്ക് ഇവന്റില്‍ ഇന്ത്യ നേടുന്ന രണ്ടാം മെഡലാണിത്.

 

 

 

 

OTHER SECTIONS