ഇംഗ്ലണ്ടിനെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ

By Web Desk.12 07 2022

imran-azhar

 

ഓവല്‍: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. ഇംഗ്ലണ്ട് ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം വെറും 18.4 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇന്ത്യ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി (10).

 

അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനും ടീമിനെ അനായാസം വിജയത്തിലെത്തിച്ചു. രോഹിത് 58 പന്തില്‍ നിന്ന് അഞ്ച് സിക്സും ആറ് ഫോറുമടക്കം 76 റണ്‍സെടുത്തു. ധവാന്‍ 54 പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 31 റണ്‍സ് സ്വന്തമാക്കി രോഹിത്തിന് ഉറച്ച പിന്തുണ നല്‍കി.

 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ 25.2 ഓവറില്‍ വെറും 110 റണ്‍സിന് ഓള്‍ഔട്ടാക്കിയിരുന്നു. 7.2 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് ഇംഗ്ലണ്ട് ബാറ്റിങ് നിലംപരിശാക്കിയത്.

 

 

 

OTHER SECTIONS