രോഹിത് ശർമയ്ക്ക് സെഞ്ചുറി (113 *), ഇന്ത്യ ജയത്തോടടുക്കുന്നു; IND 179/1 (33.0) ലൈവ്

By Sooraj Surendran .19 01 2020

imran-azhar

 

 

ബംഗളുരു: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ മെച്ചപ്പെട്ട നിലയിൽ. ഓപ്പണർ ബാറ്റ്സ്‌മാൻ രോഹിത് ശർമ്മ സെഞ്ചുറി നേടി. 119 പന്തിൽ 8 ബൗണ്ടറിയും, 6 സിക്സറുമടക്കം 113 റൺസാണ് രോഹിത് നേടിയിരിക്കുന്നത്. രോഹിത് ശർമയ്ക്ക് മികച്ച പിന്തുണയേകി വിരാട് കോലിയും ക്രീസിലുണ്ട്. 52 പന്തിൽ 40 റൺസാണ് കോലി നേടിയിരിക്കുന്നത്. അതേസമയം വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ കെ എൽ രാഹുലിന് അവസരത്തിനൊത്തുയരാൻ സാധിച്ചില്ല. 27 പന്തിൽ 19 റൺസാണ് രാഹുലിന്റെ സമ്പാദ്യം. ജയിക്കാനായി 17 ഓവറിൽ നിന്ന് 108 റൺസാണ് ഇന്ത്യക്ക് നേടേണ്ടത്.

 

OTHER SECTIONS