നാലാം ടെസ്റ്റ്: അഞ്ചാം ദിനം ഇന്ത്യക്ക് 3 വിക്കറ്റ് നഷ്ടം 183-3 (63.2 Ov) LIVE

By Sooraj Surendran.19 01 2021

imran-azhar

 

 

ബ്രിസ്‌ബെയ്ന്‍: ഓസീസിനെതിരായ റെസ്റ്റ് ‌പരമ്പരയിലെ നാലാം ടെസ്റ്റിൽ അഞ്ചാം ദിനം കളി ആരംഭിച്ച ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. രോഹിത് ശർമ്മ (7), ശുഭ്മാൻ ഗിൽ (91), അജിൻക്യ രഹാനെ (24) എന്നിവരാണ് പുറത്തായത്.

 

146 പന്തുകളില്‍ നിന്നും എട്ട് ഫോറുകളുടെയും രണ്ട് സിക്‌സുകളുടെയും അകമ്പടിയോടെയാണ് താരം 91 റണ്‍സെടുത്തത്.

 

ടെസ്റ്റ് ക്രിക്കറ്റില്‍ ഗില്ലിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആണിത്. രണ്ടാം വിക്കറ്റില്‍ ചേതേശ്വര്‍ പൂജാരയ്‌ക്കൊപ്പം 114 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ യുവതാരത്തിന് സാധിച്ചു.

 

43 റൺസുമായി ചേതേശ്വർ പുജാരയും 10 റൺസുമായി ഋഷഭ് പന്തുമാണ് ക്രീസിൽ. ബൗളിങ്ങിൽ പാറ്റ് കമ്മിൻസ് 2 വിക്കറ്റുകളും, നാഥൻ ലയൺ 1 വിക്കറ്റും സ്വന്തമാക്കി.

 

63 ഓവറുകൾ പിന്നിടുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് എന്ന നിലയിലാണ്. ജയിക്കാനായി 145 റൺസാണ് നേടേണ്ടത്.

 

OTHER SECTIONS