By Sooraj Surendran.18 01 2021
ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റിൽ ഇന്ത്യക്ക് 329 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ 4 റൺസ് എന്ന നിലയിലാണ്.
നാലാം ദിനം കളി അവസാനിക്കുമ്പോൾ 1.5 ഓവറിൽ 4 റൺസ് എന്ന നിലയിലാണ്. രോഹിത് ശർമ്മ (4), ശുഭ്മാൻ ഗിൽ (0) എന്നിവരാണ് ക്രീസിൽ. രണ്ടാം ഇന്നിങ്സിൽ ഓസീസ് ൨൯൪ റൺസിന് പുറത്തായിരുന്നു.
അര്‍ധ സെഞ്ചറി നേടിയ സ്റ്റീവ് സ്മിത്താണ് ഓസീസിന്റെ ടോപ് സ്കോറര്‍. ഏഴു ബൗണ്ടറികളടക്കം 74 പന്തില്‍ 55 റണ്‍സ് സ്മിത്ത് നേടി.
വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസീസിനായി മാര്‍ക്കസ് ഹാരിസ് - ഡേവിഡ് വാര്‍ണര്‍ സഖ്യം 89 റണ്‍സ് ചേര്‍ത്തു.
മുഹമ്മദ് സിറാജിന്റെ തകർപ്പൻ ബൗളിംഗ് പ്രകടനമാണ് ഇന്ത്യക്ക് നിർണായകമായത്. 73 റൺസ് വിട്ടുകൊടുത്ത് സിറാജ് 5 വിക്കറ്റുകൾ സ്വന്തമാക്കി.