ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി ട്വൻറി; സന്ദീപ് വാര്യർക്ക് ഇന്ത്യൻ ജേഴ്സിയിൽ അരങ്ങേറ്റം, ഇന്ത്യക്ക് ടോസ്, ബാറ്റിംഗ് 23-2 (4 Ov)

By സൂരജ് സുരേന്ദ്രന്‍.29 07 2021

imran-azhar

 

 

കൊളംബോ: ശ്രീലങ്കക്കെതിരായ ടി ട്വൻറി പരമ്പരയിലെ കലാശപ്പോരാട്ടത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു.

 

4 ഓവറുകൾ പിന്നിടുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 23 റൺസ് എന്ന നിലയിലാണ് ഇന്ത്യ.

 

ശിഖർ ധവാൻ (0), ദേവദത്ത് പടിക്കൽ (9) എന്നിവരാണ് പുറത്തായത്.സഞ്ജു സാംസണും, ഋതുരാജ് ഗെയ്ക്‌വാദമാണ് ക്രീസിൽ.

 

രണ്ടാം ട്വന്റി-20യില്‍ ഫീല്‍ഡിങ്ങിനിടെ തോളിന് പരിക്കേറ്റ നവദീപ് സയ്‌നിക്ക് പകരമായി മലയാളി താരം ഇന്ന് ഇന്ത്യൻ ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ചു.

 

നെറ്റ് ബൗളറായി ടീമിനൊപ്പമുണ്ടായിരുന്നു സന്ദീപ്. പരമ്പരയില്‍ ഇരുടീമുകളും 1-1ന് ഒപ്പത്തിനൊപ്പമാണ്.

 

ക്രുണാല്‍ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രണ്ടാം ടി ട്വൻറിയിൽ വൻ പ്രതിസന്ധിയിലായിരുന്നു ഇന്ത്യ. മത്സരത്തിൽ ഇന്ത്യ തോൽക്കുകയും ചെയ്തിരുന്നു.

 

OTHER SECTIONS