ഇന്ത്യ-ന്യൂസിലൻഡ് ടെസ്റ്റ്: ഗില്ലിനും, ശ്രേയസിനും അർധസെഞ്ചുറി, ഒന്നാം ഇന്നിങ്സിൽ ഇന്ത്യ മികച്ച നിലയിൽ 221-4 (74 Ov) | LIVE

By സൂരജ് സുരേന്ദ്രന്‍.25 11 2021

imran-azhar

 

 

കാൺപൂർ: ഇന്ത്യ-ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ മികച്ച നിലയിൽ. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 74 ഓവറുകൾ പിന്നിടുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ റൺസ് എന്ന നിലയിലാണ്.

 

93 പന്തിൽ 5 ഫോറും 1 സിക്സുമടക്കം 52 റൺസ് നേടിയ ഓപ്പണർ ശുഭ്മാൻ ഗിൽ മികച്ച തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്. 29ആം ഓവറിലെ അവസാന പന്തിൽ സ്‌കോർ 82ൽ നിൽക്കെയാണ് ഗിൽ പുറത്തായത്.

 

മായങ്ക് അഗർവാളിന് സ്‌കോർ ബോർഡിന് കാര്യമായ പിന്തുണ നല്കാൻ കഴിഞ്ഞില്ല. 28 പന്തിൽ 13 റൺസുമായി മായങ്ക് പുറത്തായി. 88 പന്തിൽ 26 റൺസ് നേടിയ ചേതേശ്വർ പുജാരയെ ടിം സൗത്തീയാണ് പുറത്താക്കിയത്.

 

പൂജാര പുറത്താകുമ്പോൾ സ്‌കോർ 106ന് 3. തൊട്ടുപിന്നാലെ 49.2 ഓവറിൽ 63 പന്തിൽ 35 റൺസെടുത്ത അജിൻക്യ രഹാനയെ ജാമിസൻ പുറത്താക്കി.

 

107 പന്തിൽ 58 റൺസുമായി ശ്രേയസ് അയ്യറും, 69 പന്തിൽ 31 റൺസുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. ബൗളിങ്ങിൽ കിവീസിനായി ടിം സൗത്തീ 1 വിക്കറ്റും, കെയ്ൽ ജാമിസൻ 3 വിക്കറ്റും നേടി.

 

OTHER SECTIONS