പരമ്പരയിലെ ആദ്യ വിജയം തേടി ഇന്ത്യ , ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് ഇന്ന്

By sruthy sajeev .13 Jan, 2018

imran-azhar

 


സെഞ്ചൂറിയന്‍. ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് ശേഷം ഇന്ത്യ ഇന്ന് ജയം തേടി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇറങ്ങുന്നു. ഈ മത്സരം ജയിച്ച് പരമ്പരയില്‍ നിലനില്‍
ക്കുകയെന്ന ലക്ഷ്യമാണ് കോഹ്‌ലിക്കും കൂട്ടര്‍ക്കുമുള്ളത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ സെഞ്ചൂറിയനില്‍ ആണ് മത്സരം. കേപ് ടൗണ്‍ ടെസ്റ്റില്‍ ജയിച്ച ആതിഥേയര്‍
പരമ്പരയില്‍ മുന്നിലാണ് . വിജയിക്കാമെന്നുള്ള സ്‌കോര്‍ ആയിരുന്നിട്ടും മത്സരം കൈവിട്ട് കളഞ്ഞതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് കൊണ്ടാണ് ടീം ഇന്ത്യ ഇന്ന് കളത്തില
ിറങ്ങുക. തുടര്‍ച്ചയായ ഹോം സീരീസുകള്‍ക്കുശേഷം ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായാണ് കോഹ് ലിയുടെ സംഘം ദക്ഷിണാഫ്രിക്കയിലിറങ്ങിയത്. ദക്ഷ
ിണാഫ്രിക്കന്‍ സാഹചര്യം മനസിലാക്കാനുള്ള സമയം ഇന്ത്യക്കു ലഭിച്ചില്‌ള. ഇന്ത്യന്‍ ടീം ഒരു പരിശീലന മത്സരം പോലും കളിക്കാതെയാണ് കേപ് ടൗണിലിറങ്ങിയത്. മോശം
ഫോം തുടരുന്ന ഓപ്പണര്‍ ശിഖര്‍ ധവാനെ ദകഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍നിന്ന് ഒഴിവാക്കുമെന്ന് സൂചന.

 

OTHER SECTIONS