കോലിയുടെ അഭാവത്തിൽ രഹാനെ ടീമിനെ ഗംഭീരമായി നയിക്കും

By online desk .21 11 2020

imran-azhar

 

 

മുംബൈ: ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിന്റെ ആദ്യ ടെസ്റ്റിനുശേഷം നായകൻ വിരാട് കോലി നാട്ടിലേക്ക് മടങ്ങും . കോലി മടങ്ങുന്ന അവസരത്തിൽ ഉപനായകൻ അജിങ്ക്യ രഹാനയെ ക്യാപറ്റൻ ആയി നിയമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെസ്റ്റ് ടീമിനെ നന്നായി നയിക്കാൻ അജിങ്ക്യ രഹാനെക്ക് കഴിയുമെന്നാണ് ഹർഭജൻ സിംഗ് പറയുന്നത്.


ഒരു പരമ്പരയിൽ പോലും ക്യാപ്റ്റൻ ആവാത്തത് രഹാനയെ സംബന്ധിച്ചു വലിയ ഒരു വെല്ലുവിളിതന്നെയാണ്. ഇദ്ദേഹത്തെ ശൈലി വിരാട് കോലിയിൽ നിന്നും ഏറെ വ്യത്യസ്തവുമാണ് . രഹാനെക്ക് ന്പുതിയ അനുഭവമായിരിക്കും പരമ്പര . പരമ്പരക്ക് വേണ്ടി രഹാനെയുടെ ശൈലി മാറ്റേണ്ട കാര്യമില്ല , ഓസ്‌ട്രേലിയയെ കീഴ്പ്പെടുത്താൻ കോലിയിൽ നിന്ന് എന്തെങ്കിലും കടംകൊള്ളേണ്ടത് ആവശ്യമാണെന്ന് തോന്നുന്നില്ല സ്വന്തം ശൈലിയിൽ നിന്നുകൊണ്ട് ടീമിലെ മികവ് കണ്ടത്തണമെന്നും ഭാജി പറഞ്ഞു.

അതേസമയം കോലിയുടെ നായകനും ബാറ്സ്മാനും എന്ന നിലയിലെ അഭാവം ഇന്ത്യൻ ടീമിന്റെ പ്രകടനത്തെ ബാധിക്കും. ബാറ്റ്‌സ്മാനായി ഓസ്‌ട്രേലിയയിൽ വിസ്മയ റെക്കോർഡ് ആണ് കോലി കരസ്ഥമാക്കിയിട്ടുള്ളത്.

 

OTHER SECTIONS