ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്കും തുടക്കം പിഴച്ചു; 99-3 (33 Ov)

By സൂരജ് സുരേന്ദ്രൻ .24 02 2021

imran-azhar

 

 

അഹമ്മദാബാദ്: ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കും തുടക്കം പിഴച്ചു. 33 ഓവറുകൾ പിന്നിടുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ശുഭ്മാൻ ഗിൽ (11), ചേതേശ്വർ പൂജാര (0), വിരാട് കോലി (27) എന്നിവരാണ് പുറത്തായത്. 57 റൺസുമായി രോഹിത് ശർമയും, 1 റണ്ണുമായി അജിൻക്യ രഹാനയുമാണ് ക്രീസിൽ.

 

ജാക്ക് ലീച് 2 വിക്കറ്റും ജോഫ്രെ അർച്ചർ 1 വിക്കറ്റും സ്വന്തമാക്കി. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ യാത്ര 112 റൺസിൽ അവസാനിച്ചു.

 

ഇന്ത്യൻ സ്പിന്നർമാർ നിറഞ്ഞാടിയ മത്സരത്തിൽ ഇംഗ്ലണ്ട് അക്ഷരാർത്ഥത്തിൽ പതറുകയായിരുന്നു. 48.4 ഓവറിലാണ് ഇംഗ്ലണ്ട് 112ന് പുറത്തായത്. 84 പന്തിൽ 53 റൺസ് നേടിയ സാക് ക്രാവ്ലി മാത്രമാണ് ഇംഗ്ലണ്ടിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

 

7 പന്തുകൾ നേരിട്ട് റണ്ണൊന്നും നേടാതെ ഡൊമനിക് സിബ്ലിയും, 9 പന്തിൽ റണ്ണൊന്നും എടുക്കാതെ ജോണി ബെയർസ്‌റ്റോ, ജോ റൂട്ട് (17), ബെൻ സ്റ്റോക്ക്സ് (6), ഓലി പോപ്പ് (1), എന്നിവർ നിരാശപ്പെടുത്തി.

 

ഇന്ത്യൻ ബൗളിംഗ് നിരയിൽ ലെഫ്റ്റ് ആം ഓഫ് സ്പിന്നർ അക്ഷർ പട്ടേൽ 6 വിക്കറ്റുകൾ സ്വന്തമാക്കി. രവിചന്ദ്രൻ അശ്വിൻ 3 വിക്കറ്റുകളും സ്വന്തമാക്കി. ഇഷാന്ത് ശർമ്മയാണ് ഇന്നിങ്സിൽ ആദ്യ വിക്കറ്റ് സ്വന്തമാക്കിയത്.

 

OTHER SECTIONS