ധവാനും, കോലിക്കും, രാഹുലിനും അർദ്ധസെഞ്ചുറി; ഇന്ത്യക്ക് മികച്ച സ്‌കോർ 340-6 (50)

By Sooraj Surendran .17 01 2020

imran-azhar

 

 

രാജ്കോട്ട്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 340 റൺസാണ് നേടിയത്. മുൻനിര താരങ്ങൾ തിളങ്ങിയ മത്സരത്തിൽ ശിഖർ ധവാൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 90 പന്തിൽ 13 ബൗണ്ടറിയും, 1 സിക്സറുമടക്കം 96 റൺസാണ് ധവാൻ നേടിയത്. ക്യാപ്റ്റൻ വിരാട് കോലി 76 പന്തിൽ 6 ബൗണ്ടറിയടക്കം 78 റൺസും നേടി. ലെഗ് സ്പിന്നർ ആദം സാംബയുടെ പന്തിൽ മിച്ചൽ സ്റ്റാർക്ക് എടുത്ത ക്യാച്ചിലൂടെയാണ് കോലി പുറത്തായത്.


കെ എൽ രാഹുൽ 52 പന്തിൽ 6 ബൗണ്ടറിയും 3 സിക്സറുമടക്കം 80 റൺസ് നേടി. അലക്സ് ക്യാരി റൺ ഔട്ടിലൂടെയാണ് രാഹുലിനെ പുറത്താക്കിയത്. അതേസമയം 8 റൺസ് അകലെ 42 റൺസുമായി രോഹിത് ശർമ്മ പുറത്തായി. സാംബയാണ് രോഹിതിനെ പുറത്താക്കിയത്. ബൗളിങ്ങിൽ ഓസ്‌ട്രേലിയക്കായി ആദം സാംബ 3 വിക്കറ്റുകൾക്കും, കെയ്ൻ റിച്ചാർഡ്സൺ 2 വിക്കറ്റുകളും നേടി.

 

OTHER SECTIONS