നാല് റൺസ് അകലെ സെഞ്ചുറി നഷ്ടമായി ധവാൻ പുറത്ത് (96): IND 231-3 (37) ലൈവ്

By Sooraj Surendran .17 01 2020

imran-azhar

 

 

രാജ്കോട്ട്: ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് കുതിക്കുന്നു. 37 ഓവറുകൾ പിന്നിടുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 231 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 44 പന്തിൽ 6 ബൗണ്ടറിയുമായി 42 റൺസ് നേടിയ രോഹിത് ശർമ, 90 പന്തിൽ 13 ബൗണ്ടറിയും, 1 സിക്സറുമടക്കം 96 റൺസ് നേടിയ ശിഖർ ധവാൻ, 17 പന്തിൽ 7 റൺസുമായി ശ്രേയസ് അയ്യർ എന്നിവരാണ് പുറത്തായത്.

 

നാല് റൺസ് അകലെയാണ് ധവാന് സെഞ്ചുറിനഷ്ടമായത് . ലെഗ് സ്പിന്നർ ആദം സാംബയാണ് രോഹിത് ശർമയുടെയും, ശ്രേയസ് അയ്യറിന്റെയും വിക്കറ്റുകൾ വീഴ്ത്തിയത്. വിരാട് കോലി (59 പന്തിൽ 63), കെ എൽ രാഹുൽ (13 പന്തിൽ 13) എന്നിവരാണ് ക്രീസിൽ. ഓസീസിനായി പേസർ കെയ്ൻ റിച്ചാർഡ്സൺ 1 വിക്കറ്റും വീഴ്ത്തി.

 

OTHER SECTIONS