നിര്‍ണ്ണായക മത്സരത്തില്‍ ഇന്ത്യക്ക് ടോസ് ഭാഗ്യം: അക്‌സര്‍ പട്ടേലിന് 2 വിക്കറ്റ്

By Shyma Mohan.23 09 2022

imran-azhar

 

നാഗ്പൂര്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ട്വിന്‍20യില്‍ ഇന്ത്യക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. ഓസീസിനായി ആരോണ്‍ ഫിഞ്ചും കാമറൂണ്‍ ഗ്രീനും ഓപ്പണ്‍ ചെയ്യാനിറങ്ങിയെങ്കിലും ഗ്രീനും മാക്‌സ് വെല്ലും അക്‌സര്‍ പട്ടേലിന് മുന്നില്‍ മുട്ടുമടക്കി. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 2 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 19 റണ്‍സ് എന്ന നിലയിലാണ് ഓസീസ്.

 

നനഞ്ഞ ഔട്ട്ഫീല്‍ഡ് മൂലം വൈകി. 8.45ന് നടന്ന ഗ്രൗണ്ട് പരിശോധനയില്‍ ഇരുനായകന്‍മാരും അമ്പയര്‍മാരും ചേര്‍ന്ന് മത്സരം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇരുടീമുകളും എട്ട് ഓവര്‍ വീതം മത്സരിക്കും.

 

നേരത്തെ ഏഴുമണിക്കും എട്ടുമണിക്കും ഗ്രൗണ്ട് പരിശോധനക്ക് എത്തിയെങ്കിലും ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ മാറ്റിവെക്കുകയായിരുന്നു. അതേസമയം പിച്ചിലെ ഈര്‍പ്പം ടോസില്‍ നിര്‍ണ്ണായകമാകുമെന്നാണ് കരുതുന്നത്.

 

ഇന്ത്യക്ക് അതിനിര്‍ണ്ണായകമാണ് ഇന്നത്തെ മത്സരം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്നത്തെ മത്സരം തോറ്റാല്‍ ഇന്ത്യക്ക് പരമ്പര തന്നെ നഷ്ടമാകും. ആദ്യമത്സരം ജയിച്ച ഓസീസ് 1-0ന് മുന്നിലാണ്.

 

ടീം ഇന്ത്യ: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹര്‍ഷല്‍ പട്ടേല്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചാഹല്‍

 

OTHER SECTIONS