കലാശപ്പോരാട്ടത്തിൽ ഓസീസിന് ആദ്യ വിക്കറ്റുകൾ നഷ്ടമായി; 140/2 (25.0) ലൈവ്

By Sooraj Surendran .19 01 2020

imran-azhar

 

 

ബംഗളുരു: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ വിജയികളെ നിർണയിക്കുന്ന കലാശപ്പോരാട്ടത്തിൽ ഓസ്‌ട്രേലിയക്ക് ആദ്യ രണ്ട് വിക്കറ്റുകൾ നഷ്ടമായി. ഡേവിഡ് വാർണർ (7 പന്തിൽ 3, ആരോൺ ഫിഞ്ച് (26 പന്തിൽ 19) എന്നിവരാണ് പുറത്തായത്. പേസർ മുഹമ്മദ് ഷമിയുടെ പന്തിൽ വിക്കറ്റ് കീപ്പർ കെ.എൽ എടുത്ത ക്യാച്ചിലൂടെയാണ് വാർണർ പുറത്തായത്. മുഹമ്മദ് ഷമി റൺ ഔട്ടിലൂടെയാണ് ഫിഞ്ചിനെ പുറത്താക്കിയത്. 71 പന്തിൽ 62 റൺസുമായി അർധശതകം പിന്നിട്ട സ്റ്റീവ് സ്മിത്തും, 46 പന്തിൽ 40 റൺസുമായി മാർനസ് ലബുഷെയ്‌നുമാണ് ക്രീസിൽ. 25 ഓവറുകൾ പിന്നിടുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 140 റൺസ് എന്ന നിലയിലാണ് ഓസീസ്.

 

OTHER SECTIONS