ടെസ്റ്റ്: ആദ്യ ദിനം അവസാനിക്കുമ്പോൾ ഇന്ത്യക്ക് 3 വിക്കറ്റ് നഷ്ടം, 174-3 (46)

By Sooraj Surendran .23 11 2019

imran-azhar

 

 

കൊൽക്കത്ത: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് നേടി. 68 റൺസ് ലീഡ് നേടിയാണ് ഇന്ത്യ ആദ്യ ദിനം കളി അവസാനിപ്പിച്ചത്. ഓപ്പണർമാരായ രോഹിത് ശർമയ്ക്കും (21), മായങ്ക് അഗർവാളിനും (14) തിളങ്ങാനാകാത്തത് ഇന്ത്യക്ക് തിരിച്ചടിയായി. 106 പന്തിൽ 8 ബൗണ്ടറിയടക്കം ചേതേശ്വർ പുജാരയും കളംവിട്ടു. 93 പന്തിൽ 8 ബൗണ്ടറിയടക്കം 59 റൺസുമായി വിരാട് കോലിയും, 22 പന്തിൽ 3 ബൗണ്ടറിയടക്കം 23 റൺസ് നേടിയ അജിൻക്യ രഹാനയുമാണ് ക്രീസിൽ.

 

ഒന്നാം ഇന്നിങ്സിൽ ബംഗ്ലാദേശിനെ 106 റൺസിലൊതുക്കിയ ഇന്ത്യ മികച്ച ബൗളിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്. ഇഷാന്ത് ശർമ്മ അഞ്ച് വിക്കറ്റുകൾ നേടിയപ്പോൾ ഉമേഷ് യാദവ് മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റുകൾ നേടി.ഓപ്പണർ ഷദ്മാൻ ഇസ്ലാമിനും ലിറ്റൻ ദാസിനും നയീം ഹസ്സനും ഒഴികെ മറ്റാർക്കും രണ്ടക്കം തികയ്ക്കാൻ കഴിഞ്ഞില്ല. നാല്‌ ബംഗ്ലാദേശി ബാറ്റ്‌സ്മാന്മാരാണ് പൂജ്യത്തിൽ പവലിയനിലേക്ക് മടങ്ങിയത്.

 

OTHER SECTIONS