ഇന്ത്യക്ക് 241 റൺസ് ലീഡ്, ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു; ബംഗ്ലാദേശ് 7-2 (5) ലൈവ്

By Sooraj Surendran .23 11 2019

imran-azhar

 

 

കൊൽക്കത്ത: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്സ് ഇന്ത്യ 241 റൺസ് ലീഡ് നേടി ഡിക്ലയർ ചെയ്തു. രണ്ടാം ദിനം കളി ആരംഭിച്ച ഇന്ത്യ സെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോലിയുടെ കരുത്തിൽ 89.4 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 347 റൺസ് നേടുകയായിരുന്നു. 194 പന്തിൽ 18 ബൗണ്ടറിയുമായി 136 റൺസാണ് കോലി നേടിയത്. 90-ാം ഓവറിലെ നാലാം പന്തിലാണ് ക്യാപ്റ്റൻ ക്രീസിലുണ്ടായിരുന്ന വൃദ്ധിമാൻ സാഹയോടും, മുഹമ്മദ് ഷമിയോടും കളി അവസാനിപ്പിക്കാൻ നിർദേശം നൽകിയത്.

 

കോലിക്ക് പുറമെ ഒന്നാം ഇന്നിങ്സിൽ 105 പന്തിൽ 8 ബൗണ്ടറിയടക്കം 55 റൺസ് നേടിയ ചേതേശ്വർ പുജാരയും, 69 പന്തിൽ 7 ബൗണ്ടറിയടക്കം 51 റൺസ് നേടിയ അജിൻക്യ രഹാനെ എന്നിവരും ബാറ്റിങ്ങിൽ മികവ് തെളിയിച്ചു. സെഞ്ചുറി പ്രകടനം കാഴ്ചവെച്ച കോലിയെ ഇബാദത് ഹുസൈനാണ് പുറത്താക്കിയത്. ഇബാദത് ഹുസൈനും, അൽ അമീൻ ഹുസൈനും 3 വിക്കറ്റ് വീതം നേടി. അബു ജയേഡ് 2 വിക്കറ്റും, തൈജുൽ ഇസ്ലാം 1 വിക്കറ്റും നേടി.

 

രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശ് 5 ഓവറുകൾ പിന്നിടുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 7 റൺസ് എന്ന നിലയിലാണ്. ശദ്മാൻ ഇസ്ലാം (0), മുഹമ്മദ് ഹഖ് (0) എന്നിവരാണ് പുറത്തായത്. ഒന്നാം ഇന്നിങ്സിൽ 5 വിക്കറ്റ് പ്രകനടനം കാഴ്ചവെച്ച ഇഷാന്ത് ശർമയാണ് 2 വിക്കറ്റും നേടിയത്.

 

OTHER SECTIONS