നിര്‍ണ്ണായക മൂന്നാം ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്

By Shyma Mohan.21 Aug, 2018

imran-azhar


    നോട്ടിംഗ്ഹാം: നിര്‍ണ്ണായക മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ വിജയത്തിലേക്ക്. 521 വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് ലഞ്ചിന് പിരിയും മുന്‍പ് തന്നെ 4 മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി വിക്കറ്റ് നഷ്ടപ്പെടാതെ 23 റണ്‍സിന് ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിന് 4 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍ ജെന്നിംഗ്‌സിനെയും സ്‌കോര്‍ 32ല്‍ നില്‍ക്കേ കുക്കിനെയും നഷ്ടമായി. തുടര്‍ന്നിറങ്ങിയ ജോ റൂട്ടിനെയും ഒലി പോപ്പിനെയും അടുത്തടുത്ത ഓവറുകളില്‍ നഷ്ടമായതോടെ ഇംഗ്ലണ്ടിന്റെ നില പരിങ്ങലിലായി. അഞ്ചാം വിക്കറ്റില്‍ സ്റ്റോക്‌സും ബട്‌ലറും തോല്‍വിയൊഴിവാക്കാന്‍ പൊരുതുകയാണ്. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 6 വിക്കറ്റുകള്‍ അവശേഷിക്കേ ജയിക്കാന്‍ 397 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കണം ഇംഗ്ലണ്ടിന്. ഇഷാന്ത് ശര്‍മ്മ രണ്ട് വിക്കറ്റുകളും ബുംറ, ഷമി ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 521 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയാണ് ഇന്ത്യ രണ്ടു ദിവസം ബാക്കിയിരിക്കേ 7 വിക്കറ്റിന് 352 റണ്‍സ് എന്ന സ്‌കോറില്‍ ഇരിക്കേ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തത്. നേരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ സെഞ്ചുറി മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. കോഹ്‌ലിയുടെയും ചേതേശ്വര്‍ പൂജാരയുടെയും പുറത്താകലിന് ശേഷം ഇറങ്ങിയവരില്‍ അര്‍ദ്ധ സെഞ്ചുറിയെടുത്ത ഹാര്‍ദിക് പാണ്ഡ്യ മാത്രമാണ് തിളങ്ങിയത്. പാണ്ഡ്യയുടെ അര്‍ദ്ധ സെഞ്ചുറിക്ക് പിന്നാലെ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

OTHER SECTIONS