ലെയ്സെസ്റ്റര്‍ഷറിനോട് ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച

By Web Desk.23 06 2022

imran-azhar

 

ലെയ്സെസ്റ്റര്‍: ഇംഗ്ലണ്ട് പര്യടനത്തിലെ ശേഷിക്കുന്ന മത്സരത്തിനെത്തിയ ഇന്ത്യയ്ക്ക് സന്നാഹ മത്സരത്തില്‍ തിരിച്ചടി. ലെയ്സെസ്റ്റര്‍ഷൈറിനെതിരെ ആദ്യ ഇന്നിങ്കില്‍ ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിട്ടു.

 

ഒടുവിലത്ത വിവരം ലഭിക്കുമ്പോള്‍ ടീം 246 റണ്‍സിലെത്തിനില്‍ക്കെ എട്ട് വിക്കറ്റ് നഷ്ടപ്പെട്ട് നില്‍ക്കുകയാണ്. 70 റണ്‍സെടുത്ത് ബാറ്റിങ് തുടരുന്ന ശ്രീകര്‍ ഭരത് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

 

നായകന്‍ രോഹിത് ശര്‍മ്മ(25), ശുഭ്മാന്‍ ഗില്‍(21), വിരാട് കോലി(33) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാന്‍ സാധിക്കാതെ പോയി.

 

വാലറ്റക്കാരായ ഉമേഷ് യാദവിന്റെയും മുഹമ്മദ് ഷമിയുടെയും പ്രകടനം ശ്രദ്ധേയമായി. 32 പന്തുകള്‍ നേരിട്ട ഉമേഷ് 23 റണ്‍സെടുത്തു. ശ്രീകര്‍ ഭരതിനൊപ്പം ബാറ്റിങ് തുടരുന്ന മുഹമ്മദ് ഷമി 18 റണ്‍സെടുത്ത് നില്‍ക്കുകയാണ്.

 

 

 

OTHER SECTIONS