രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനുമില്ലാതെ ഇന്ത്യ ബാറ്റിങ് തുടങ്ങി; മായങ്കിനും പൃഥ്വി ഷായ്ക്കും അരങ്ങേറ്റ മത്സരം

By online desk .05 02 2020

imran-azhar

 


ഹാമില്‍ട്ടണ്‍: ന്യൂസീലന്‍ഡിനെതിരേ ഒന്നാം ഏകദിനത്തില്‍ബാറ്റിങ് തുടങ്ങി ഇന്ത്യ . ടോസ് നേടിയ ന്യൂസീലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനുമില്ലാതെ കളിക്കുന്ന ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുന്നത് മായങ്ക് അഗര്‍വാളും പൃഥ്വി ഷായുമാണ്. മായങ്കിനും പൃഥ്വി ഷായ്ക്കും ഇതു അരങ്ങേറ്റ മത്സരമാണ്.

എന്ന്ാല്‍ പരിക്കേറ്റ ക്യാപ്റ്റന്‍ ഇല്ലാതെയാണ് കിവീസ് കളിക്കുന്നത്. കെയ്ന്‍ വില്ല്യംസണ്ണിനു പകരം ടോം ബ്ലന്‍ഡല്‍ കിവീസിനായി അരങ്ങേറി. മൂന്നു ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്.

OTHER SECTIONS