ഇന്ത്യ-ന്യൂസിലൻഡ് ടെസ്റ്റ്: ശ്രേയസിനും, ജഡേജക്കും അർധസെഞ്ചുറി, ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ നാലിന് 258 റണ്‍സ്

By സൂരജ് സുരേന്ദ്രന്‍.25 11 2021

imran-azhar

 

 

കാൺപൂർ: ഇന്ത്യ-ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ ദിനം അവസാനിക്കുമ്പോൾ ഇന്ത്യ നാലിന് 258 റണ്‍സ് എന്ന നിലയിൽ. 93 പന്തിൽ 5 ഫോറും 1 സിക്സുമടക്കം 52 റൺസ് നേടിയ ഓപ്പണർ ശുഭ്മാൻ ഗിൽ മികച്ച തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്.

 

29ആം ഓവറിലെ അവസാന പന്തിൽ സ്‌കോർ 82ൽ നിൽക്കെയാണ് ഗിൽ പുറത്തായത്. മായങ്ക് അഗർവാളിന് സ്‌കോർ ബോർഡിന് കാര്യമായ പിന്തുണ നല്കാൻ കഴിഞ്ഞില്ല. 28 പന്തിൽ 13 റൺസുമായി മായങ്ക് പുറത്തായി.

 

88 പന്തിൽ 26 റൺസ് നേടിയ ചേതേശ്വർ പുജാരയെ ടിം സൗത്തീയാണ് പുറത്താക്കിയത്. പൂജാര പുറത്താകുമ്പോൾ സ്‌കോർ 106ന് 3. തൊട്ടുപിന്നാലെ 49.2 ഓവറിൽ 63 പന്തിൽ 35 റൺസെടുത്ത അജിൻക്യ രഹാനയെ ജാമിസൻ പുറത്താക്കി.

 

136 പന്തിൽ 7 ഫോറും 2 സിക്സുമടക്കം 75 റൺസ് നേടിയ ശ്രേയസ് അയ്യറും, 100 പന്തിൽ 6 ബൗണ്ടറിയടക്കം 50 റൺസ് നേടിയ രവീന്ദ്ര ജഡേജയും ക്രീസിൽ നിലയുറപ്പിച്ചിരിക്കുകയാണ്.

 

ബൗളിങ്ങിൽ കിവീസിനായി ടിം സൗത്തീ 1 വിക്കറ്റും, കെയ്ൽ ജാമിസൻ 3 വിക്കറ്റും നേടി.

 

OTHER SECTIONS