സ്പിൻ കെണി ഫലം കണ്ടില്ല, പ്രതിരോധിച്ച് കിവീസ്; കാൺപൂർ ടെസ്റ്റ് സമനിലയിൽ

By സൂരജ് സുരേന്ദ്രന്‍.29 11 2021

imran-azhar

 

 

കാൺപൂർ: ഇന്ത്യ-ഇംഗ്ളണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയിൽ കലാശിച്ചു. രണ്ടാം ഇന്നിങ്സിൽ 285 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് ഇന്ത്യൻ ബൗളർമാർക്കെതിരെ പ്രതിരോധക്കോട്ട തീർക്കുകയായിരുന്നു. അഞ്ചാം ദിനം ബാറ്റിങ് പുനരാരംഭിച്ച ന്യൂസീലന്‍ഡിന് ഒമ്പതു വിക്കറ്റ് നഷ്ടമായി.

 

ഉച്ചഭക്ഷണത്തിന് പിരിയുന്നതുവരെ വിക്കറ്റ് നഷ്ടമില്ലാതെ ഇരുവരും 76 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ബൗളിങ്ങിൽ ഇന്ത്യക്കായി രവിചന്ദ്രൻ അശ്വിൻ 3 വിക്കറ്റ് നേടിയപ്പോൾ ഇടങ്കയ്യൻ ഓഫ് സ്പിന്നർ രവീന്ദ്ര ജഡേജ 4 വിക്കറ്റുകൾ സ്വന്തമാക്കി. ഉച്ചഭക്ഷണത്തിനുശേഷമുള്ള ആദ്യ പന്തില്‍ തന്നെ സോമര്‍വില്ലെ പുറത്തായി.

 

36 റണ്‍സെടുത്ത താരത്തെ ഉമേഷ് യാദവ് ശുഭ്മാന്‍ ഗില്ലിന്റെ കൈയിലെത്തിച്ചു. സോമര്‍വില്ലെയ്ക്ക് പകരം നായകന്‍ കെയ്ന്‍ വില്യംസണ്‍ ക്രീസിലെത്തി. വില്യംസണെ കൂട്ടുപിടിച്ച് ലാഥം ടീം സ്‌കോര്‍ 100 കടത്തി. ഒപ്പം രണ്ടാം ഇന്നിങ്സിലും ലാഥം അര്‍ധസെഞ്ചുറി നേടി.

 

എന്നാല്‍ അര്‍ധസെഞ്ചുറി നേടിയശേഷം ലാഥത്തിന് പിടിച്ചുനില്‍ക്കാനായില്ല. 146 പന്തുകളില്‍ നിന്ന് 52 റണ്‍സെടുത്ത ലാഥത്തിന്റെ വിക്കറ്റ് അശ്വിന്‍ പിഴുതു. ഇതോടെയാണ് കിവീസ് പതറിയത്.

 

ഒന്നാം ഇന്നിങ്‌സില്‍ കിവീസിനെ 296 റണ്‍സിന് പുറത്താക്കി ഇന്ത്യ 49 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയിരുന്നു. ഒരു റണ്ണെടുത്ത ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

 

ഇന്ത്യയ്ക്കിപ്പോള്‍ 63 റണ്‍സ് ലീഡായി.അഞ്ചു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ അക്ഷര്‍ പട്ടേലാണ് കിവീസിനെ തകര്‍ത്തത്. 62 റണ്‍സ് വഴങ്ങിയാണ് അക്ഷര്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയത്.

 

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്‍. അശ്വിനും മികച്ച പ്രകടനം പുറത്തെടുത്തു.ഓപ്പണിങ് വിക്കറ്റില്‍ 151 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ കിവീസിനെതിരേ മികച്ച തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്.

 

രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 125 പന്തിൽ 65 റൺസ് നേടിയ ശ്രേയസ് അയ്യർ, 126 പന്തിൽ 61 റൺസ് നേടിയ വൃദ്ധിമാൻ സാഹ എന്നിവരുടെ തകർപ്പൻ പ്രകടനത്തിന്റെ മികവിലാണ് 237 റൺസ് നേടിയത്.

 

ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 345 റൺസിന് പുറത്തായി. അരങ്ങേറ്റ മത്സരത്തിൽ സെഞ്ചുറി പ്രകടനം കാഴ്ചവെച്ച ശ്രേയസ് അയ്യറിന്റെ തകർപ്പൻ പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്.

 

17 പന്തിൽ 13 ഫോറും 2 സിക്സുമടക്കം 105 റൺസാണ് ശ്രേയസ് നേടിയത്. 112 പന്തിൽ 6 ബൗണ്ടറിയടക്കം 50 റൺസ് നേടിയ രവീന്ദ്ര ജഡേജയും സ്കോറിങ്ങിന് വേഗം കൂട്ടി. 93 പന്തിൽ 5 ഫോറും 1 സിക്സുമടക്കം 52 റൺസ് നേടിയ ഓപ്പണർ ശുഭ്മാൻ ഗിൽ മികച്ച തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്.

 

29ആം ഓവറിലെ അവസാന പന്തിൽ സ്‌കോർ 82ൽ നിൽക്കെയാണ് ഗിൽ പുറത്തായത്. മായങ്ക് അഗർവാളിന് സ്‌കോർ ബോർഡിന് കാര്യമായ പിന്തുണ നല്കാൻ കഴിഞ്ഞില്ല. 28 പന്തിൽ 13 റൺസുമായി മായങ്ക് പുറത്തായി.

 

88 പന്തിൽ 26 റൺസ് നേടിയ ചേതേശ്വർ പുജാരയെ ടിം സൗത്തീയാണ് പുറത്താക്കിയത്. പൂജാര പുറത്താകുമ്പോൾ സ്‌കോർ 106ന് 3.

 

തൊട്ടുപിന്നാലെ 49.2 ഓവറിൽ 63 പന്തിൽ 35 റൺസെടുത്ത അജിൻക്യ രഹാനയെ ജാമിസൻ പുറത്താക്കി.

 

ബൗളിങ്ങിൽ കിവീസിനായി ടിം സൗത്തീ 5 വിക്കറ്റുകൾ നേടി. ജാമിസൻ 3 വിക്കറ്റ് നേടിയപ്പോൾ അജാസ് പട്ടേൽ 2 വിക്കറ്റും നേടി.

 

OTHER SECTIONS