രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്: ആദ്യ ദിനത്തില്‍ ദക്ഷിണാഫ്രിക്ക 6ന് 269 റണ്‍സ് എന്ന നിലയില്‍

By Shyma Mohan.13 Jan, 2018

imran-azhar


    സെഞ്ചൂറിയന്‍: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സ് എന്ന നിലയില്‍. അവസാന നിമിഷങ്ങളില്‍  റണ്ണൗട്ടുകളെ തുടര്‍ന്ന് 3ന് 246 റണ്‍സ് എന്ന നിലയില്‍ നിന്ന് 6ന് 251 റണ്‍സ് എന്ന നിലയില്‍ ദക്ഷിണാഫ്രിക്ക കൂപ്പുകുത്തുകയായിരുന്നു. അവസാന ഓവറുകളിലെ റണ്ണൗട്ടുകളോടെ ഇന്ത്യ കളി വരുതിയിലാക്കി. എയ്ഡന്‍ മാര്‍ക്രം നേടിയ 94 റണ്‍സും ഹാഷിം ആംല നേടിയ 82 റണ്‍സും ഡീന്‍ എല്‍ഗാര്‍ നേടിയ 31 റണ്‍സിന്റെയും മികവിലാണ് ദക്ഷിണാഫ്രിക്ക ശക്തമായി മുന്നേറിയിരുന്നത്. എന്നാല്‍ ഹാഷീം ആംലയെ പാണ്ഡ്യ റണ്ണൗട്ടാക്കിയതോടെ കളിയുടെ ഗതി മാറിമറിയുകയായിരുന്നു. തുടര്‍ന്ന് 5 റണ്‍സെടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്കക്ക് ഡി കോക്കിന്റെ വിക്കറ്റ് നഷ്ടമായി. പൂജ്യം റണ്‍സെടുത്ത ഡി കോക്കിനെ അശ്വിനാണ് പുറത്താക്കിയത്. അടുത്ത ഒരു റണ്‍സിനിടെ ഫിലാന്‍ഡറിന്റെ രൂപത്തില്‍ ദക്ഷിണാഫ്രിക്കക്ക് അടുത്ത വിക്കറ്റും നഷ്ടമായി. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 24 റണ്‍സുമായി ഡു പ്ലസിസും 10 റണ്‍സുമായി മഹാരാജുമാണ് ക്രീസില്‍.