നിര്‍ണ്ണായക ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം; 26 ഓവറില്‍ 2ന് 155 റണ്‍സ്

By Shyma Mohan.13 Feb, 2018

imran-azhar


    പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ചാമത്തെയും നിര്‍ണ്ണായകവുമായ ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരന്‍ ശിഖര്‍ ധവാനെ ഏഴാം ഓവറില്‍ നഷ്ടമായെങ്കിലും രോഹിത് ശര്‍മ്മ അവസരത്തിനൊത്ത് ഉയര്‍ന്നതോടെ നായകന്‍ വിരാട് കോഹ്‌ലിയുമൊത്ത് ഇന്ത്യന്‍ സ്‌കോര്‍ 25 ഓവറില്‍ 150 കടത്തി. 25.3 ഓവറില്‍ ഡുമിനി കോഹ്‌ലിയെ റണ്ണൗട്ടാക്കിയത് ഇന്ത്യക്ക് തിരിച്ചടിയായി. കൂറ്റന്‍ അടികളോടെ ഇന്ത്യന്‍ സ്‌കോര്‍ അതിവേഗത്തില്‍ ഉയര്‍ത്തിയ രോഹിത് ശര്‍മ്മയും അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 26 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 79 പന്തില്‍ 4 സിക്‌സറുകളും 8 ബൗണ്ടറികളും അടക്കം 77 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും റണ്ണൊന്നുമെടുക്കാതെ അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍.  

OTHER SECTIONS