പരമ്പര സ്വന്തമാക്കാൻ ഇന്ത്യ; ടോസ്, ആദ്യം ബാറ്റ് ചെയ്യും (ലൈവ്)

By Sooraj Surendran.22 09 2019

imran-azhar

 

 

ബംഗളുരു: ദക്ഷിണാഫ്രിക്കക്കെതിരായി നടക്കുന്ന ടി ട്വൻറി പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റിന് ജയം സ്വന്തമാക്കിയിരുന്നു. പരമ്പര സ്വന്തമാക്കാൻ ഇന്ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യക്ക് ജയം അനിവാര്യമാണ്.

 

വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ ഋഷഭ് പന്തിന് ഇന്ന് നടക്കുന്ന മത്സരം വളരെയധികം നിർണായകമാണ്. കഴിഞ്ഞ മത്സരങ്ങളിൽ അനാവശ്യമായ ഷോട്ടുകളിലൂടെ വിക്കറ്റ് വലിച്ചെറിഞ്ഞ പന്തിന്റെ പ്രകടനം ആരാധകർക്കിടയിലും ടീമിനുള്ളിലും ചർച്ച വിഷയമായിരിക്കുകയാണ്. ടീമിന്റെ മുഖ്യ പരിശീലകൻ രവി ശാസ്ത്രിയും പന്തിന് അന്ത്യശാസനം നൽകിയിരുന്നു. കഴിഞ്ഞ മത്സരത്തിൽ പന്ത് 5 പന്തിൽ 4 റൺസുമായാണ് പുറത്തായത്. ടീമിൽ തന്റേതായ സ്ഥാനംനിലനിർത്താൻ പന്തിന് ഇന്ന് നടക്കുന്ന മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചേ മതിയാകൂ.

 

OTHER SECTIONS