നിര്‍ണ്ണായക ഏകദിനത്തില്‍ 290 റണ്‍സ് വിജയലക്ഷ്യം: ദക്ഷിണാഫ്രിക്കക്ക് ഒരു വിക്കറ്റ് നഷ്ടമായി

By Shyma Mohan.10 Feb, 2018

imran-azhar

 
    ജോഹനാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്ക് അതി നിര്‍ണ്ണായകമായ നാലാം ഏകദിനത്തില്‍ അവസാന ഓവറുകളില്‍ ഇന്ത്യയെ ദക്ഷിണാഫ്രിക്ക പിടിച്ചുകെട്ടി. 34 ഓവറില്‍ 200 റണ്‍സ് ഇന്ത്യ പിന്നിട്ടെങ്കിലും 50 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സ് പൂര്‍ത്തിയാക്കാനേ കഴിഞ്ഞുള്ളൂ. ശിഖര്‍ ധവാന്റെ സെഞ്ചുറിയും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ അര്‍ദ്ധ സെഞ്ചുറിയുമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 178ല്‍ നില്‍ക്കേ കോഹ്‌ലിയുടെ പുറത്താകലും 206ല്‍ നില്‍ക്കേ ധവാന്‍ പുറത്തായതും ഇന്ത്യയുടെ സ്‌കോര്‍ പതുക്കെയാക്കി. നൂറാം ഏകദിനം കളിക്കുന്ന ധവാന്റെ സെഞ്ചുറി ഇന്നിംഗ്‌സില്‍ 10 ബൗണ്ടറികളും 2 സിക്‌സറുകളും ഉള്‍പ്പെടുന്നു. നൂറാം ഏകദിനത്തില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡ് ഇനി ധവാന് സ്വന്തം. കോഹ്‌ലി 83 പന്തില്‍ 75 റണ്‍സ് നേടി. ധവാനും കോഹ്‌ലിയും ഒഴിച്ചാല്‍ 43 പന്തില്‍ 42 റണ്‍സ് നേടിയ മഹേന്ദ്ര സിംഗ് ധോണി മാത്രമാണ് മധ്യനിരയില്‍ തിളങ്ങിയത്. രോഹിത് ശര്‍മ്മ (5 റണ്‍സ്), അജിങ്ക്യ രഹാനെ(8 റണ്‍സ്), ശ്രേയസ് അയ്യര്‍(18 റണ്‍സ്), ഹാര്‍ദിക് പാണ്ഡ്യ(9 റണ്‍സ്), ഭുവനേശ്വര്‍ കുമാര്‍(5 റണ്‍സ്) നേടി പുറത്തായി.  ദക്ഷിണാഫ്രിക്കക്കു വേണ്ടി റബാഡ, എന്‍ഗിഡി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ശക്തമായി തിരിച്ചടിക്കുകയാണ്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 7.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 23 പന്തില്‍ 22 റണ്‍സെടുത്ത മാര്‍ക്രാമിനെയാണ് ബുംറ എല്‍ബിഡബ്ല്യുവില്‍ കുരുക്കിയത്. 21 പന്തില്‍ 19 റണ്‍സുമായി ഹാഷിം ആംലയാണ് ക്രീസില്‍. മോശം കാലാവസ്ഥയെ തുടര്‍ന്ന് കളി നിര്‍ത്തിവെച്ചിരിക്കുകയാണ്.

OTHER SECTIONS