ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വിന്റി20: 61 ശതമാനം ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു

By Shyma Mohan.22 09 2022

imran-azhar

 


തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വിന്റി20 ക്രിക്കറ്റ് മത്സരത്തിന്റെ 61 ശതമാനം ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു. തിങ്കളാഴ്ചയാണ് വില്‍പന ആരംഭിച്ചത്. 17547 ടിക്കറ്റുകള്‍ വിറ്റഴിച്ചു.

 


10500 ടിക്കറ്റുകളാണ് ഇനി വില്‍ക്കാനുള്ളത്. 1500, 2750, 6000 രൂപയാണ് ടിക്കറ്റ് നിരക്ക്. അപ്പര്‍ ടയര്‍ ടിക്കറ്റ് നിരക്കിന് 1500 രൂപ, പവലിയന് 2750, കെസിഎ ഗ്രാന്റ് സ്റ്റാന്റിന് ഭക്ഷണം അടക്കം 6000 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍.

 

www.paytminsider.in വഴിയാണ് ടിക്കറ്റ് വില്‍പന. അക്ഷയകേന്ദ്രങ്ങള്‍ വഴി ടിക്കറ്റ് എടുക്കാവുന്നതാണ്. ടിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് help@insider.in എന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടാവുന്നതാണ്.

OTHER SECTIONS